LD Clerk 2021 Questions and Answers

LD Clerk 2021 Questions and Answers

1.ഇന്ത്യയിൽ കോലരക്ക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

റാഞ്ചി

2.പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്  ആരാണ്?

ഫിർദൗസി

3.സമ്പത്തു കുന്നുകൂടുന്നിടത്തു മനുഷ്യൻ നശിക്കും എന്ന് പറഞ്ഞത് ആര്?

ഒലിവർ ഗോൾഡ്സ്മിത്

4.ചൈന സന്ദർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി ആര് ?

മാർകോ പോളോ

5.ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

രാജാറാം മോഹൻറോയ്

6.ദക്ഷിണേശ്വരിലെ വിശുദ്ധൻ എന്നറിയപ്പെടുന്നത് ആര്?

ശ്രീരാമകൃഷ്ണ പരമഹംസർ

7.പാംനൗറിലെ സന്യാസി എന്നറിയപ്പെടുന്നത് ആര്?

വിനോബാഭാവെ

8.പെരിയോർ എന്ന പേരിൽ പ്രസിദ്ധമായത് ആര്?

ഇ വി രാമസ്വാമി നായ്ക്കർ

9.ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകൻ ആര്?

മദൻ മോഹൻ മാളവ്യ

10.ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

സുന്ദർലാൽ ബഹുഗുണ

11.’ A Suitable boy ‘ എന്ന കൃതി എഴുതിയത് ആര്?

വിക്രം സേഥ്

12.’ India Divided ‘ എന്ന പുസ്തകം എഴുതിയത് ആര്?

ഡോ .രാജേന്ദ്രപ്രസാദ്

13. “Empassion For Dance” എന്ന പുസ്തകം ആരുടെ ആത്മകഥയാണ്?

യാമിനി കൃഷ്ണമൂർത്തി

Current Affairs Today-August » PSC Mock Test

14.വിപ്ളവങ്ങളുടെ ശുക്രനക്ഷത്രമെന്നു കുമാരനാശാനെ വിശേഷിപ്പിച്ചത് ആര്?

ജോസഫ് മുണ്ടശ്ശേരി

15.രവീന്ദ്രനാഥ് ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷമായിരുന്നു?

1913

17.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്

അലൂമിനിയം

18.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്?

ചെമ്പ്

19.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?

പ്ലാറ്റിനം

20.ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?

മെർക്കുറി

21.മാലതീമാധവം എന്ന കൃതി രചിച്ചത് ആരാണ്

ഭവഭൂതി

22.ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ഏത്?

ജ്ഞാനപീഠം പുരസ്കാരം

23.’ ദൈവത്തിന്റെ കണ്ണ് ‘ എന്ന നോവൽ എഴുതിയത് ആര്?

എൻ പി മുഹമ്മദ്

24.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത്?

ടൈറ്റാനിയം

26.മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത്?

ഇറിഡിയം

27.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏത്?

കാൽസ്യം

28.മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

ഇരുമ്പ്

29.ക്ളോറോഫോമിന്റെ ശാസ്ത്രീയനാമം എന്ത്?

ട്രൈ ക്ളോറോ മീഥെയ്ൻ

30.ചെമ്പ് പത്രങ്ങളിൽ ഉണ്ടാവുന്ന ക്ളാവിന്റെ ശാസ്ത്രീയനാമം എന്ത്?

ബേസിക് കോപ്പർ കാർബണേറ്റ്

31.സ്ഫോടകവസ്തു ആയ ആർ ഡി എക്സ് ന്റെ പൂർണരൂപം എന്ത്?

റിസർച് ഡിപ്പാർട്ടമെന്റ് എക്സ്പ്ലോസീവ്

32.വിറ്റാമിൻ ബി 12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാൾട്ട്

33.ചെടികളിലെ ഇലകളിൽ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

മഗ്നീഷ്യം

34.എലിവിഷത്തിന്റെ ശാസ്ത്ര നാമം എന്താണ്?

സിങ്ക് ഫോസ്ഫൈഡ്

35.കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്?

ക്ളോറോഅസറ്റോ ഫീനോൺ

36.വൈക്കം സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു?

1924

37.ചരൽക്കുന്നു വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?

പത്തനംതിട്ട

38.ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം എവിടെയാണ്?

പന്മന

39.കേരളത്തെക്കുറിച്ചു പരാമർശിക്കുന്ന കാളിദാസ കൃതി ഏതാണ്?

രഘുവംശം

40.കേരള മാർക്സ് എന്നറിയപ്പെടുന്നത് ആര്?

കെ ദാമോദരൻ

41.കേരളത്തിലെ ആദ്യ സമ്പൂർണ ജൈവഗ്രാമം ഏതാണ്?

ഉടുമ്പന്നൂർ(ഇടുക്കി)

42.തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?

പട്ടം താണുപിള്ള

43.കൊച്ചി രാജ്യത്തെ ഏക വനിതാ ഭരണാധികാരി ആരായിരുന്നു?

റാണി ഗംഗാധര ലക്ഷ്മിഭായ്

44.തെക്കേ ഇന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്നത് ഏത്?

കാന്തളൂർ ശാല

45.കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

തോന്നയ്ക്കൽ

46.കേരളത്തിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായത് എവിടെയായിരുന്നു?

മട്ടാഞ്ചേരി

47.തിരു – കൊച്ചിയുടെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?

ടി കെ നാരായണപിള്ള

48.ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം എവിടെയായിരുന്നു?

ചെമ്പഴന്തി

49.കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആരായിരുന്നു?

കെ ശങ്കരനാരായണൻ തമ്പി

50.പുന്നപ്രവയലാർ സമരസമയത്തെ ദിവാൻ ആരായിരുന്നു?

സി പി രാമസ്വാമി അയ്യർ

51.നർമദാ നദി എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?
അമർകാന്ദക് കുന്ന്

52.വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്?
ഗോദാവരി നദി

53.കൃഷ്ണ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
മഹാബലേശ്വർ

54.ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?
ദാമോദർ നദി

55.ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നത് ?
കോസി നദി

56.ശിലകളുടെ മാതാവ് ,പ്രാഥമിക ശില എന്നീ പേരുകളിൽ അറിയപ്പെടുന്ന ശില ഏതാണ്?
ആഗ്നേയ ശില

57.ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്?
ആൻഡീസ് (തെക്കേ അമേരിക്ക)

58.മലകളെയും പർവ്വതങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നു?
ഒറോളജി

59.ഗുഹകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നു?
സ്പീലിയോളജി

60.ഏഷ്യ ,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായ പർവതനിര ഏതാണ്?
യുറാൽ പർവതനിര

61.ഫ്യുജിയാമ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
ജപ്പാൻ

62.പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
ദക്ഷിണാഫ്രിക്ക

63.ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് ഏതാണ്?
പാമീർ പീഠഭൂമി

64.ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
റുവാണ്ട

65.കാനഡ ,അമേരിക്ക എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്?
49 സമാന്തര രേഖ

GK in Malayalam-1000+ Malayalam GK Questions and answers »

You may also like...

Leave a Reply

Your email address will not be published.

twelve + fourteen =