English Grammar in Malayalam-Part 1

English Grammar in Malayalam, ഇംഗ്ലീഷ് ഗ്രാമർ എങ്ങെനെ ഈസി ആയി പഠിക്കാം.

എന്താണ് ആർട്ടിക്കിൾസ് ?

A, An, The എന്നിവയാണ് ആർട്ടിക്കിൾസ്. ഇനി ഇവയുടെ ഉപയോഗം  മനസിലാക്കാം.

English Grammar in Malayalam

A  & An:-

Consonant Sound (വെയ്ഞ്ജനാക്ഷരം) തുടങ്ങുന്ന വാക്കുകൾക്ക് മുൻപിൽ A  ഉപയോഗിക്കുന്നു.

Vowel സൗണ്ടിൽ തുടങ്ങുന്ന വാക്കുകൾക്ക് മുൻപിൽ An  ഉപയോഗിക്കുന്നു. (A, E, I, O, U)

H സൈലന്റ് ആയി വരുന്ന വാക്കുകൾക്ക് മുൻപിലും An  ഉപയോഗിക്കുന്നു. (An hour, An honest, …)

Abbreviations മുൻപിലും An  ഉപയോഗിക്കുന്നു.  (An MBA, An MLA,…)

The:-

ലോകത്തിലെ അതുല്യമായ വസ്തുക്കൾക്ക്, സ്മാരകങ്ങൾക്കു  മുൻപിൽ The ഉപയോഗിക്കുന്നു.

വിശുദ്ധ ഗ്രന്ഥങ്ങൾ, ദിനപത്രങ്ങൾ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റസ് എന്നിവക്ക് മുൻപിലും The  ഉപയോഗിക്കുന്നു.

എന്നാൽ ഗ്രന്ഥാകർത്താവിന്റെ പേര് വാചകത്തിൽ ഉണ്ടെങ്കിൽ The ആവശ്യമില്ല.

Mountain Ranges, group of islands, rivers, seas, oceans, straits, gulfs എന്നിവക്ക് മുൻപിലും The  ഉപയോഗിക്കുന്നു.

എന്നാൽ ഒറ്റക്കുള്ള island , mountain, hill എന്നിവയ്ക്ക് മുൻപിൽ The  ആവശ്യമില്ല. (I will climb Himalaya)

ordinal  നമ്പേഴ്സിനു മുൻപിൽ The  ഉപയോഗിക്കുന്നു. (The first, The second, The third, etc…)

ഒദ്യോഗിക സ്ഥാനങ്ങൾക്ക് മുൻപിലും The  ഉപയോഗിക്കുന്നു. (The President, The Prime Minister, …)

ശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾക്കു മുൻപിലും The  ഉപയോഗിക്കുന്നു. (The radio was invented by Marconi)

ആർട്ടിക്കിൾ ഉപയോഗിക്കാത്ത സന്ദർഭങ്ങൾ

ഭൂഖണ്ഡങ്ങൾ, രാജ്യങ്ങൾ, നഗരങ്ങൾ മുൻപിൽ The  ചേർക്കേണ്ടതില്ല.

എന്നാൽ united  ആയി നിൽക്കുന്ന രാജ്യങ്ങൾക്കു മുൻപിൽ ചേർക്കണം ഉദാഹരണത്തിന് The  USA , The  UAE …

കായികം അല്ലെങ്കിൽ വിനോദം എന്നിവയെ സൂചിപ്പിക്കുന്ന വാക്കുകൾക്ക് മുൻപിൽ The  ആവശ്യമില്ല.

Breakfast, lunch , dinner എന്നിവയ്ക്ക് മുൻപിൽ The  ആവശ്യമില്ല.

സ്കൂൾ,കോളേജ്, ഹോസ്പിറ്റൽ , ചർച്ച് എന്നി സ്ഥലങ്ങളിൽ അതാതു ആവശ്യത്തിനാണ് പോകുന്നതെങ്കിൽ the  ആവശ്യമില്ല. (ഉദാഹരണത്തിന് പഠിക്കാൻ , ചികിത്സക്ക് ,..)

ലോഹങ്ങൾക്കു മുൻപിൽ the ആവശ്യമില്ല എന്നാൽ അതുകൊണ്ടുണ്ടുണ്ടാക്കിയ ഉപകരണങ്ങൾക്കു മുൻപിൽ The  ഉപയോഗിക്കുന്നു.

English test a level » General English » PSC Mock Test

You may also like...

Leave a Reply

Your email address will not be published.

four × five =